ചെന്നൈ: ദിണ്ടിഗലിൽ കാർ അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശികളായ ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുൻ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ കുടുംബവും സുഹൃത്തുക്കളും പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.