അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ത്വക്ക് രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അരിക്കുളം ഭാവന ഗ്രന്ഥാലയത്തിൽ വച്ച് നടന്ന ക്യാമ്പ് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ.എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ നജീഷ് കുമാർ അധ്യക്ഷം വഹിച്ചു. കൊയിലാണ്ടി താലൂക്കാശുപത്രി ചർമ്മ രോഗവിദഗ്ദ്ധ ഡോ പ്രത്യൂഷ ക്ലാസെടുത്തു. അരിക്കുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഫിൻ സി. എംഡി, വാർഡ് മെമ്പർമാരായ ശ്രീമതി ശ്യാമള, ശ്രീമതി ബിന്ദു, ഹെൽത്ത് ഇൻസ്പക്ടർ മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ ഡോക്ടർ പ്രത്യൂഷ 125 പേരെ പരിശോധിച്ചു. ആവശ്യമായ മരുന്നുകൾ വിതരണം ചെയ്തു. ആറ് പേരെ തുടർ പരിശോധനകൾക്കും ചികിത്സക്കുമായി റഫർ ചെയ്തു. ആരോഗ്യ പ്രവർത്തകർ, ആഷ പ്രവർത്തകർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.



