തോമസ് കെ തോമസ് എംഎൽഎ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. മുംബൈയില്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. മന്ത്രി എ കെ ശശീന്ദ്രന്‍ തോമസ് കെ തോമസിനെ പിന്തുണച്ചു. പി സി ചാക്കോ രാജിവെച്ച ഒഴിവിലാണ് തോമസ് കെ തോമസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകുന്നത്.തോമസ് കെ തോമസ് സംസ്ഥാന പ്രസിഡന്റ് ആകണമെന്ന ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആവശ്യത്തെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി സി ചാക്കോ എതിര്‍ത്തില്ല. എന്‍സിപി സംസ്ഥാന-ജില്ലാ ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ ഈ മാസം 25ന് കേന്ദ്ര നിരീക്ഷകൻ ജിതേന്ദ്ര അവാഡ് കേരളത്തിലെത്തും. പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാര്‍ അടക്കമുള്ളവരുടെ പിന്തുണ കൂടി ഉറപ്പാക്കിയശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.



