ഉഴവൂർ : ഭിന്നശേഷിക്കാരനായ തോമസിന് പുത്തൻ പ്രതീക്ഷകളുടെ ലോകം തുറന്നു നൽകി ഷാഫി പറമ്പിൽ എം പി. പയസ് മൗണ്ട് സ്വദേശിയായ ഇടമനശ്ശേരിൽ തോമസിന് സഞ്ചരിക്കാനായി സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഇലക്ട്രിക് വീൽ ചെയർസമ്മാനിച്ചു. എംപി യുടെ പ്രതിനിധി ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബും കോൺഗ്രസ് പ്രവർത്തകരും തോമസിന്റെ വീട്ടിലെത്തി വീൽചെയർ സമ്മാനിച്ചു. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിൽ MLA യും തോമസിനും കുടുംബത്തിനും വീഡിയോ കോളിൽ ആശംസകൾ അറിയിച്ചു.
പുതുവേലി സെന്റ് ജോസഫ്സ് ക്നാനായ കാത്തോലിക്ക പള്ളി വികാരി ഫാ. ജോസഫ് ഈഴാറാത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റുമാരായ എം.ശ്രീകുമാർ, പ്രകാശ് വടക്കേൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ്, കെഎസ്‍യു സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയ്, iyc ജില്ലാ സെക്രട്ടറി വിപിൻ അതിരമ്പുഴ, ജിതിൻ ജോർജ്, ലിബിൻ ആന്റണി, സിബി മാണി ചീങ്കല്ലേൽ എന്നിവരുടെ സാന്നിധ്യത്തിലാണ് വീൽ ചെയർ സമ്മാനിച്ചത്
കഴിഞ്ഞ മാസം കാസർഗോഡ് നടന്ന സംസ്ഥാന ഭിന്നശേഷി കായികമേളയിൽ ബാസ്കറ്റ് ബോൾ മത്സരത്തിൽ പങ്കെടുത്ത ആളാണ് തോമസ്. പുതുവേലി സെന്റ് ജോസഫ് മഠത്തിലെ സി. റോണി SJC ആണ് തോമസിന്റെ ആവശ്യം ഷാഫി പറമ്പിലിനെ അറിയിച്ചത്. വൈകാതെ ഷാഫിയുടെ ഭാഗത്തുനിന്നും അനുകൂല മറുപടിയും ലഭിച്ചു. തുടർ ക്രമീകരണങ്ങൾക്കായി ഷാഫിയുടെ യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ സംഘടനാ ജനറൽ സെക്രട്ടറി ആയിരുന്ന ജോബിൻ ജേക്കബിനെ ചുമതലപ്പെടുത്തി.