Saturday, February 14, 2026
No menu items!
Homeവാർത്തകൾതോട്ടംമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ കൂട്ടധർണ്ണ

തോട്ടംമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ കൂട്ടധർണ്ണ

ചെങ്ങമനാട്: സംസ്ഥാനത്തെ തോട്ടംമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ടിലെ സർക്കാർ അംഗീകരിച്ച് തൊഴിലാളി അനുകൂല ശുപാർശകൾ നടപ്പിലാക്കുക, വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനുള്ള നടപടികൾ, കാര്യക്ഷമമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് INTUC തോട്ടം തൊഴിലാളി ജില്ല ഫെഡറേഷൻ്റെ നേതൃത്വത്തിൽ അയ്യമ്പുഴ വില്ലേജ് ഓഫീസിന് മുമ്പിൽ കൂട്ടധർണ്ണ നടത്തി.

തോട്ടംതൊഴിലാളി ഫെഡറേഷൻ INTUC സംസ്ഥാന പ്രസിഡൻ്റ് P J ജോയി കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്തു. തോട്ടംതൊഴിലാളി ഫെഡറേഷൻ INTUC ജില്ല പ്രസിഡൻ്റ് ലൈജു ഈരാളി അദ്ധ്യഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഷൈജോ പറമ്പി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് KO വർഗ്ഗീസ്, INTUC അങ്കമാലി റീജണൽ കമ്മിറ്റി പ്രസിഡൻ്റ് ബാബു സാനി , ജോയ് മൈപ്പാൻ , ചാക്കോ വർഗീസ്, വർഗ്ഗീസ് മാണിക്യത്താൻ, റോജിൻ സേവിയർ, സുരേഷ് കെജി, കെ എ ജോയ്, ടി സി സാജു, ജോഷി ജോസഫ്, രവിപ്ലാപ്പിള്ളി , P D ജോയി , P P ജോയ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments