കുറവിലങ്ങാട്: വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും കേന്ദ്ര സർക്കാരിന്റെ തൊഴിൽ പരിശീലന വിഭാഗമായ ജന ശിക്ഷൻ സൻസ്ഥാനും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയ 20 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിജയപുരം രൂപതയുടെ പട്ടിത്താനം മേഖലയിൽ മണ്ണയ്ക്കനാട് കേന്ദ്രീകരിച്ച് നടത്തിയ മൂന്നു മാസത്തെ ബ്യൂട്ടീഷ്യൻ കോഴ്സ് വിജയകരമായി പൂർത്തികരിച്ചവരാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ജനകീയ വികസന സമിതി സെക്രട്ടറി എ.ജെ. സാബു അദ്ധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ.തോമസ് പഴവക്കാട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജെ.എസ്.എസ് ജില്ലാ കോഡിനേറ്റർ ജയലളിത. വി.എസ് എസ് എസ് സി.ഡി.ഒ ടി.കെ.രാജു, ലിൻസി അനീഷ്, ജസ്സി ബാബു, അന്നമ്മ ആന്റണി എന്നിവർ പ്രസംഗിച്ചു.