കുറവിലങ്ങാട്: അന്യായമായ തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുൻപിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പ്രതിഷേധർണ്ണയുടെ ഭാഗമായി കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് ഷാജി അബ്രാഹം ചിറ്റക്കാട്ട് ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാബു ആര്യപ്പള്ളി, ട്രഷറർ പോളി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റുമാരായ റ്റോമി മറ്റം, സിജോ പാറ്റാനി, പി.പി.കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറിമാരായ ബെന്നി മറ്റം, അനിൽകുമാർ , T.C ബാബു, പ്രകാശ് പ്ലാത്തോട്ടം എന്നിവർ പ്രതിഷേധ ധർണ്ണക്ക് നേതൃത്വം നൽകി.



