തൊഴിലന്വേഷകരെ സഹായിക്കാൻ പഞ്ചായത്ത് തലത്തിൽ ഫെസിലിറ്റേഷൻ സെൻ്ററുകളും പ്രവർത്തനം തുടങ്ങി.കോഴിക്കോട് ജില്ലയിലെ ജോബ് സ്റ്റേഷനുകൾ അഭ്യസ്തവിദ്യരായ മുഴുവൻ തൊഴിലന്വേഷകർക്കും ജോലി ഉറപ്പാക്കാൻ കോഴിക്കോട് ജില്ലയിൽ 23 ജോബ് സ്റ്റേഷനുകളായി. കേരള നോളജ് എക്കോണമി മിഷൻ നടപ്പാക്കുന്ന വിജ്ഞാന കേരളം തൊഴിൽ ദായക പദ്ധതിയുടെ പ്രാദേശിക സേവന കേന്ദ്രങ്ങളാണ് ജോബ് സ്റ്റേഷനുകൾ. ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിലാണ് കേന്ദ്രങ്ങളൊരുക്കിയത്. തൊഴിലന്വേഷകരെ സഹായിക്കാൻ പഞ്ചായത്ത് തലത്തിൽ ഫെസിലിറ്റേഷൻ സെൻ്ററുകളും പ്രവർത്തനം തുടങ്ങി.12 ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റിയിലും ഒന്നുവീതമാണ് ജോബ് സ്റ്റേഷനുകൾ. കോർപറേഷനിൽ നാലെണ്ണവുമുണ്ട്. കേരള നോളജ് എക്കോണമി മിഷൻ്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം (DWMS) പോർട്ടൽ വഴി രജിസ്‌റ്റർ ചെയ്യുന്ന തൊഴിലന്വേഷകർക്ക് സാങ്കേതിക സഹായം, വിവരങ്ങൾ പുതുക്കൽ, പരിശീലനം, ഫെസിലിറ്റേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തൽ, ഏകോപനം, അതത് തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള തൊഴിൽ മേളകളുടെ നടത്തിപ്പ് തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. അഭിമുഖത്തിൽ പരാജയപ്പെടുന്നവർക്ക് ആവശ്യമായ മേഖലകളിൽ പരിശീലനവും നൽകുന്നുമുണ്ട്.ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ലോക്കൽ റിസോഴ്‌സ് പേഴ്‌സൺമാരും സന്നദ്ധ പ്രവർത്തകരുമാണ് സേവനം നൽകുക. ബ്ലോക്ക്, നഗരസഭാതലത്തിൽ ബിആർപി കമ്യൂണിറ്റി അംബാസഡർമാർ, തുടങ്ങിയ സന്നദ്ധ പ്രവർത്തകരുമുണ്ടാകും. പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്നതിനുള്ള സഹായം, ജോലി കണ്ടെത്തുന്നതിനുള്ള നിർദേശങ്ങൾ എന്നിവ കേന്ദ്രം നൽകും. തൊഴിൽ അന്വേഷകർക്ക് നേരിട്ടും അതത് കേന്ദ്രങ്ങളിലെത്തിയും രജിസ്‌റ്റർ ചെയ്യാവുന്നതാണ്.