Saturday, February 14, 2026
No menu items!
Homeവാർത്തകൾതേക്കിൻകാട് ജോസഫിന് ദർശൻ ബുക്ക് അവാർഡ്

തേക്കിൻകാട് ജോസഫിന് ദർശൻ ബുക്ക് അവാർഡ്

പ്രമുഖ ബാലസാഹിത്യകാരനായ തേക്കിൻകാട് ജോസഫിൻ്റെ സൂപ്പർ ബോയ് രാമു ഇംഗ്ലീഷ് പതിപ്പിന് ദർശന സാംസ്കാരിക കേന്ദ്രത്തിൻ്റെ 2024 ലെ ദർശൻ ബുക്ക് അവാർഡ്. 30000 രൂപയും പ്രശസ്തിപത്രവും സരസ്വതി ശില്പവും അടങ്ങിയതാണ് ദർശൻ അവാർഡ്. ഡോ. ജോർജ് ഓണക്കൂർ, ഡോ. പോൾ മണലിൽ, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവരടങ്ങിയ ജൂറിയാണ് തേക്കിൻകാടിൻ്റെ കൃതി തെരഞ്ഞെടുത്തത്.

ലോകോത്തര നിലവാര അച്ചടി, ഇലസ്ട്രേഷൻ ലേ ഔട്ട്, ഓഡിയോ വേർഷൻ പ്രസാധനം എന്നിവയും ജൂറി പ്രത്യേകം വിലയിരുത്തി. തിരുവനന്തപുരം ബ്ലൂ പി പബ്ലിക്കേഷനാണ് പ്രസാധകർ. ഡിസംബർ ആദ്യവാരത്തിൽ ദർശന ഓഡിറ്റോറിയത്തിൽ പ്രമുഖസാഹിത്യകാരന്മാരുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments