Monday, February 16, 2026
No menu items!
Homeവാർത്തകൾതെരുവുനായ ശല്യം രൂക്ഷം, പൊറുതിമുട്ടി നാട്ടുകാര്‍

തെരുവുനായ ശല്യം രൂക്ഷം, പൊറുതിമുട്ടി നാട്ടുകാര്‍

കാട്ടാക്കട: തെരുവുനായ ശല്യം രൂക്ഷമായതോടെ താലൂക്കിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ബസ് സ്റ്റാന്റിലും റോഡിലും ആശുപത്രി വരാന്തകളിലും മാത്രമല്ല, തെരുവോരങ്ങളിലും നായ്ക്കള്‍ കൂട്ടത്തോടെയാണ് തമ്പടിച്ചിരിക്കുകയാണ്. കൊഴുത്ത് തടിച്ച നായകള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആളുകളെ ആക്രമിക്കുന്നത്. കാട്ടാക്കട മാര്‍ക്കറ്റിന് സമീപവും കാട്ടാക്കട ബസ് സ്റ്റാന്റിലും നായകള്‍ കൂട്ടത്തോടെയാണ് വസിക്കുന്നത്. ചന്തമാലിന്യം ഭക്ഷിക്കാനെത്തുന്ന നായകള്‍ കടിപിടികൂടുന്നതും ആളുകളെ ആക്രമിക്കുന്നതും പതിവ് കാഴ്ചയാണ്. ബസ് കാത്തു നില്‍ക്കുന്നവരുടെ ഇടയില്‍ മര്യാദക്കാരെപ്പോലെ കിടക്കുന്ന ഇവ പെട്ടന്നാണ് അക്രമാസക്തരാകുന്നത്.

ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മത്സ്യ, മാംസ വില്‍പ്പനഷോപ്പുകളിലെ മാലിന്യങ്ങളുമാണ് നായ്ക്കളെ തെരുവുകളില്‍ കൂടുതല്‍ തമ്പടിക്കാന്‍ പ്രേരിപ്പിക്കുന്നത്. രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ക്ക് പിന്നാലെ ഓടുക, ആളുകളെ ആക്രമിക്കുക, വീടുകളിലെ വളര്‍ത്തുമൃഗങ്ങളേയും കോഴികളേയും കൊന്നു തിന്നുക എന്നിവയെല്ലാം തെരുവുനായ്ക്കളുടെ ഇഷ്ടവിനോദമായി മാറിയിരിക്കുകയാണ്.

പൂവച്ചല്‍, കാട്ടാക്കട, കിള്ളി, മേപ്പൂക്കട, മലയിന്‍കീഴ്, മണപ്പുറം, കുരുവിന്‍മുകള്‍, വിളവൂര്‍ക്കല്‍, വിളപ്പില്‍, ശാന്തുംമൂല, പാലോട്ടുവിള, മലയിന്‍കീഴ് താലൂക്ക് ആശുപത്രി, ബ്ലോക്ക് ഓഫീസ് പരിസരം, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ എന്നിവടങ്ങളെല്ലാം നായകളുടെ വാസഇടങ്ങളാണ്. തെരുവുനായശല്യം രൂക്ഷമായതോടെ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പേടിയാണെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments