അങ്കമാലി:തെന്നിന്ത്യയിലെ ഏറ്റവും വലിയ ബേക്കറി എക്സ്പോ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ സെന്ററിൽ ആരംഭിച്ചു.
ബേക്കേഴ്സ് അസോസിയേഷൻ കേരള (BAKE) യുടെ
സംസ്ഥാന പ്രസിഡന്റ്
കിരൺ എസ് പാലക്കലിന്റെ അധ്യക്ഷതയിൽ
ജോയ് ആലുക്കാസിന്റെ ചെയർമാനും, മാനേജിങ് ഡയറക്ടറുമായ
ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു.കാലാനുസൃതമായ ബിസിനസ്സ് വളർച്ചക്ക് ഇത്തരം എക്സിബിഷനുകൾ അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ജോയ് ആലുക്കാസ് പറഞ്ഞു. വിദേശ രാജ്യങ്ങളിൽ മാത്രം കാണാൻ കഴിഞ്ഞിരുന്ന ഇത്തരം പ്രദർശനങ്ങൾ ചെറുകിട വ്യവസായക്കാർക്ക് വിജയം നേടാൻ സഹായിക്കും വിധം ബേയ്ക്ക് കേരളത്തിൽ സംഘടിപ്പിക്കുന്നത് ഏറെ അഭിനന്ദനാർഹമാണെന്നും ജോയ് ആലുക്ക അറിയിച്ചു.
MSME ജോയന്റ് ഡയറക്ടർ പ്രകാശ് ജി.എസ്ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
എക്സ്പോയുടെ സംഘാടനലക്ഷ്യം ബേയ്ക് മുൻ പ്രസിഡന്റ് വിജേഷ് വിശ്വനാഥ് വിശദീകരിച്ചു.
ബേയ്ക്കിന്റെ സ്ഥാപക നേതാക്കളായ പി.എം ശങ്കരൻ ,കെ . ആർ ബാലൻ,എ.കെ. വിശ്വനാഥൻ, എം.പി.രമേഷ്,സി.പി. പ്രേംരാജ്, ക്രസ്റ്റ് & ക്രംബ് ഫുഡ് എം.ഡി വർഷ വിഷ്ണു പ്രസാദ്, IBF ദേശീയ പ്രസിഡന്റ് എസ് അമ്പു രാജൻ, കേരള ബേക്കറി വർക്കേഴ്സ് അസോസിയേഷൻ സെ ക്രട്ടറി എൻ ജി മാനുകുട്ടൻ, Adv. എ ജെ റിയാസ് (വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ സെക്രട്ടറി), സോളി കെ.ആർ (ജനറൽ സെക്രട്ടറി, തൃശ്ശൂർ ചേമ്പർ ഓഫ് കോമേഴ്സ്), ജി.ജയ പാൽ ( KHRA സ്റ്റേറ്റ് പ്രസിഡന്റ്), ജ്യോർ ഫിൻ (SWAK സ്റ്റേറ്റ് പ്രസിഡന്റ്), മുജീബ് റഹ്മാൻ (AKDA സ്റ്റേറ്റ് പ്രസിഡന്റ്), പ്രിൻസ് ജോർജ് (AKCA സ്റ്റേറ്റ് പ്രസിഡന്റ്), എന്നിവർ പ്രസംഗിച്ചു. എക്സ്പോ ഡയറക്ടർ കെ.ആർ ബൽരാജ് സ്വാഗതവും, അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് ഫൗസീർ നന്ദിയും പറഞ്ഞു. മൂന്നു ദിവസങ്ങളിലായിനടക്കുന്ന BAKE EXPO 12 ന്
വൈകീട്ട് സമാപിക്കും. സമാപന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും



