പേയാട്: തെങ്ങ് കടപുഴകി റോഡിലേയ്ക്ക് വീണ് വൈദ്യുതതൂണുകള്‍ തകര്‍ന്നു. കൊല്ലംകോണത്തിനു സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നിന്ന തെങ്ങാണ് ശക്തമായ മഴയിലും കാറ്റിലും റോഡിലേയ്ക്ക് വീണത്. കൊല്ലംകോണം മണ്ണടി റോഡില്‍ കൊല്ലംകോണത്തിനു സമീപം ഇക്കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്. തെങ്ങ് റോഡിലേയ്ക്ക് വീണ് നാല് വൈദ്യുതത്തൂണുകള്‍ തകര്‍ന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാട്ടാക്കടയില്‍ നിന്നുള്ള അഗ്നിരക്ഷാസേനാവിഭാഗം എത്തിയാണ് തെങ്ങ് മുറിച്ചു മാറ്റി സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാക്കിയത്. തെങ്ങ് റോഡിലേയ്ക്ക് വീണെങ്കിലും ആളപായമില്ല.