ചെന്നൈ: തൃശ്ശൂരിലെ എടിഎം കവർച്ചാ സംഘത്തെ രൂക്ഷമായ പോരാട്ടത്തിന് ഒടുവിൽ തമിഴ്നാട് പോലീസ് പിടി കൂടി. ഹരിയാന സ്വദേശികളായ സംഘമാണ് പിടിയിലായത്. തൃശ്ശൂരിലെ എടിഎമ്മിൽ നിന്നും ലക്ഷക്കണക്കിന് രൂപ കവർച്ച ചെയ്ത കവർച്ചാ സംഘത്തെയാണ് തമിഴ്നാട്ടിലെ ഈറോഡിനും, നാമക്കല്ലിനും ഇടയിൽ വച്ച് തമിഴ് നാട് പോലീസ് സാഹസീകമായി പിടിച്ചത്. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായിട്ടാണ് കവർച്ചാസംഘം പോലീസിനെ നേരിട്ടത്. കവർച്ച ചെയ്ത പണം കണ്ടെയ്നറിലാണ് കൊണ്ടുപോയത്.