Thursday, August 7, 2025
No menu items!
HomeCareer / job vacancyതൃശൂർ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സിൽ സ്പോട്ട് അഡ്മിഷൻ

തൃശൂർ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സിൽ സ്പോട്ട് അഡ്മിഷൻ

തൃശൂർ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സിലെ 2024-25 അധ്യയന വർഷത്തെ ബി.എഫ്.എ ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് കോഴ്സിൽ ജനറൽ വിഭാഗത്തിൽ 2, മുസ്ലിം വിഭാഗത്തിൽ 1, എസ്.സി വിഭാഗത്തിൽ 1, ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ 1 വീതം ഒഴിവുകളുള്ള സീറ്റിലേക്ക് സെപ്റ്റംബർ 12 നു രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.

പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മേൽ പറഞ്ഞ വിഭാഗത്തിലെ വിദ്യാർഥികൾ 11 മണിക്ക് മുൻപ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. 11 മണിക്ക് ശേഷം എത്തുന്ന വിദ്യാർഥികളെ പരിഗണിക്കുന്നതല്ല. ബി.എഫ്.എ ആർട്ട് ആൻഡ് വിഷ്വൽ സ്റ്റഡീസ് പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മേൽ പറഞ്ഞ വിഭാഗത്തിലെ വിദ്യാർഥികൾക്ക് യോഗ്യത സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. ഈ വിഭാഗത്തിലെ വിദ്യാർഥികൾ ഇല്ലാത്തപക്ഷം മേൽ ഒഴിവ് ജനറൽ കാറ്റഗറിയായി പരിഗണിച്ച് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 – 2323060.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments