Sunday, February 15, 2026
No menu items!
Homeവാർത്തകൾതൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; എട്ടിടത്ത് ഓറഞ്ച് അലർട്ട്

തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; എട്ടിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം; തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട്.

ജൂൺ 30 വരെ സംസ്ഥാനത്ത് ശക്തമായ മഴ സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.കൂടാതെ, വടക്കൻ ഛത്തീസ്ഗഡിനും ജാർഖണ്ഡിനും മുകളിലായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു. ഇത് നാളെയോടെ ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യത.

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments