തിരുവനന്തപുരം∙ തൃശൂർ അകമലയിൽ ട്രാക്കിലേക്കു വെള്ളം കയറിയതിനെ തുടർന്നു ട്രെയിൻ ഗതാഗത നിയന്ത്രണം. ഷൊർണൂരിനും തൃശൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം പൂർണമായി റദ്ദാക്കി. എറണാകുളം–കണ്ണൂർ ഇന്റർസിറ്റി തൃശൂരിലും തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിലും യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും.
∙ പൂർണമായും റദ്ദാക്കിയവ
ഗുരുവായൂർ–തൃശൂർ , തൃശൂർ–ഗുരുവായൂർ , ഷൊർണൂർ–തൃശൂർ, തൃശൂർ–ഷൊർണൂർ പാസഞ്ചറുകൾ
∙ഭാഗികമായി റദ്ദാക്കിയവ
കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂർ വരെ
കണ്ണൂർ–ആലപ്പി ഷൊർണൂർ വരെ
മംഗളൂരു–കന്യാകുമാരി പരശുറാം ഷൊർണൂർ വരെ
കോട്ടയം –നിലമ്പൂർ എക്സ്പ്രസ് അങ്കമാലി വരെ
തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എറണാകുളം വരെ
∙ മടക്കയാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളിലെ മാറ്റം
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എറണാകുളം സൗത്തിൽ നിന്നു പുറപ്പെടും
കന്യാകുമാരി–മംഗളൂരു ഷൊർണൂരിൽ നിന്നു പുറപ്പെടും
നിലമ്പൂർ റോഡ് കോട്ടയം അങ്കമാലിയിൽ നിന്നു പുറപ്പെടും
ഷൊർണൂർ–തിരുവനന്തപുരം വേണാട് ചാലക്കുടിയിൽ നിന്നു പുറപ്പെടും
ആലപ്പുഴ കണ്ണൂർ എക്സ്പ്രസ് ഷൊർണൂരിൽ നിന്നു പുറപ്പെടും
പാലക്കാട് തിരുനെൽവേലി പാലരുവി ആലുവയിൽ നിന്ന്
∙സമയമാറ്റം
9.15ന് പുറപ്പെടേണ്ട എറണാകുളം ബെംഗളൂരു ഇന്റർസിറ്റി 12.10 നായിരിക്കും എറണാകുളത്തു നിന്നു പുറപ്പെടുക. 10.30ന് പുറപ്പെടേണ്ട എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസ് ഉച്ചയ്ക്ക് 1.30നും പുറപ്പെടും.