Thursday, February 19, 2026
No menu items!
Homeവാർത്തകൾതൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ 6 ന് പ്രാദേശിക അവധി

തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ 6 ന് പ്രാദേശിക അവധി

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച്‌ വെള്ളിയാഴ്ച (സെപ്തംബര്‍ 6 ന്) തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 4 വരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും വാഹനങ്ങള്‍ വഴിതിരിച്ച്‌ വിടുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു.

ഗതാഗത നിയന്ത്രണങ്ങള്‍

  1. കോട്ടയം ഭാഗത്ത് നിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങള്‍ മുളന്തുരുത്തി ചോറ്റാനിക്കര തിരുവാങ്കുളം സീപോര്ഴട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങള്‍ നടക്കാവ് ജംഗ്ഷനില്‍ നിന്നും റൈറ്റ് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്.
  2. കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സർവ്വീസ് ബസ്സുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംങ്ഷനിലൂടെ മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.
  3. കോട്ടയം, വൈക്കം, എന്നീ ഭാഗങ്ങളില്‍ നിന്നും കാക്കനാട്, അമ്ബല മേട്, തിരുവാങ്കുളം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ നടക്കാവ് ജംങ്ഷനിലൂടെ വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി-ചോറ്റാനിക്കര വഴി പോകേണ്ടതാണ്.
  4. എറണാകുളം, വൈറ്റില ഭാഗങ്ങളില്‍ നിന്നും വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവ്വീസ് ബസ്സുകളും പേട്ട ജംങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ് – കണ്ണൻകുളങ്ങര വഴി പോകേണ്ടതാണ്.
  5. വൈറ്റില, കുണ്ടന്നൂർ എന്നീ ഭാഗങ്ങളില്‍ നിന്നും അമ്ബലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംങ്ഷനില്‍ എത്തി ഇരുമ്ബനം ജംങ്ഷൻ വഴി പോകേണ്ടതാണ്.
  6. വെണ്ണല, എരൂർ ഭാഗങ്ങളില്‍ നിന്നും കോട്ടയം, അമ്ബലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ എരൂർ പുതിയ റോഡ് ജംങ്ഷനില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ചൈത്രം ജംങ്ഷനില്‍ എത്തി സീപോർട്ട്- എയർപോർട്ട് റോഡ് വഴി ഇരുമ്ബനം ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്.
  7. മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്ബലമേട് ഭാഗങ്ങളില്‍ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറു വാഹനങ്ങളും സർവ്വീസ് ബസ്സുകളും കരിങ്ങാച്ചിറ-ഇരുമ്ബനം ജംങ്ഷനില്‍ എത്തി എസ്.എൻ ജംങ്ഷൻ-പേട്ട വഴി പോകേണ്ടതും ഹെവി വാഹനങ്ങള്‍ കാക്കനാട്, പാലാരിവട്ടം വഴി പോകേണ്ടതുമാണ്.

വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്ന സ്ഥലങ്ങള്‍

  1. ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടയിനർ ലോറി, മുതലായ വാഹനങ്ങള്‍ക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
  2. പുതിയകാവ് ഭാഗത്തുനിന്നും, മാർക്കറ്റ് റോഡുവഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംങ്ഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍
  3. നടക്കാവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പുതിയകാവ് അമ്ബലത്തിൻ്റെ ഗ്രൗണ്ടിലും, മരട്, പേട്ട എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മിനി ബൈപ്പാസിലുള്ള എസ്. എൻ. വിദ്യാപീഠം, വെങ്കിടേശ്വര എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.
  4. കാക്കനാട്, മൂവാറ്റുപുഴ, അമ്ബലമേട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഇരുമ്ബനം പുതിയ റോഡ് ജംങ്ഷൻ- ചിത്രപ്പുഴ റോഡിൻ്റെ ഇടത് വശത്ത് ട്രാഫിക് തടസ്സം ഇല്ലാത്ത രീതിയില്‍ പാർക്ക് ചെയ്യേണ്ടതാണ്.

വാഹനങ്ങളുടെ പാർക്കിംങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങള്‍

  1. ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂള്‍ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ് സ്റ്റാൻ്റ്,-സ്റ്റാച്യു – കിഴക്കേക്കോട്ട – എസ്.എൻ. ജംങ്ഷൻ -അലയൻസ്- വടക്കേക്കോട്ട – പൂർണ്ണത്രയീശ ടെമ്ബിള്‍ എന്നിവിടങ്ങളില്‍ യാതൊരുവിധ പാർക്കിംങ്ങുകളും അനുവദിക്കുന്നതല്ല.
  2. കണ്ണൻകുളങ്ങര മുതല്‍ മിനി ബൈപാസ് – പേട്ട വരെയുള്ള റോഡിൻ്റെ ഇരുവശങ്ങളിലും പാർക്കിംങ് അനുവദിക്കുന്നതല്ല

ആലുവ, എറണാകുളം, വൈറ്റില ഭാഗങ്ങളില്‍ നിന്നും വരുന്ന യാത്രക്കാർ അന്നേ ദിവസം യാത്രയ്ക്കായി മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments