തിരുവല്ല: ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4.30ന് തൃക്കവിയൂർ മഹാശോഭായാത്ര നടക്കും. കവിയൂർ എൻ.എസ്.എസ്. സ്കൂൾ ജംഗ്ഷനിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച ശോഭായാത്രകൾ സംഗമിച്ച് മഹാശോഭയാതയായി തൃക്കവിയൂർ മഹാദേവക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് ഉറിയടി, തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിലെ കീഴ്തൃക്കോവിൽ മഹാവിഷ്ണു നടയിൽ വിശേഷാൽ ദീപാരാധന, പ്രസാദ വിതരണം എന്നിവയും നടക്കും. വിവിധ ക്ഷേത്രങ്ങളിൽ നിന്നും വൈകിട്ട് 3 ന് ശോഭയാത്രകൾ ആരംഭിക്കും.
ഇതിന് മുന്നോടിയായി വയനാട് ശ്രദ്ധാഞ്ജലിയും സേവാ സമർപ്പണവും നടക്കും. പുലർച്ചെ 5 ന് പ്രഭാതഭേരിയും രാവിലെ 8മുതൽ നടക്കും. തോട്ടബ്ഭാഗം നന്നൂർ ദേവി ക്ഷേത്രത്തിൽ നിന്ന് കവിയൂർ ശിവപാർവ്വതി ബാലഗോകുലം, ഞാൽഭാഗം അശ്വതി തിരുന്നാൾ ബാലഗോകുലം, തോട്ടബ്ഭാഗം ശ്രി ദുർഗ ബാലഗോകുലത്തിന്റേയം പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് പടിഞ്ഞാറ്റുംചേരി അമ്പാടി ബാലഗോകുലത്തിന്റേയും കുരുതിമാൻകാവ് ക്ഷേത്രത്തിൽ നിന്ന് കോട്ടൂർ ശ്രീഭദ്ര ബാലഗോകുലത്തിന്റേയും പാറക്കുളങ്ങര ശ്രി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ശ്രിമുരുക ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തിൽ ആണ് ശോഭയാത്രകൾ നടക്കുന്നത്.
ജ്യോതിഷ് മോഹൻ(ആഘോഷ പ്രമുഖ്)എം മനോജ്, കെ.ആർ. രാഹുൽ (സഹ ആഘോഷ പ്രമുഖന്മാർ) റ്റി.ആർ.ശ്രീരാജ്, ബിജിത്ത് കൊച്ചുപറമ്പിൽ, അനന്ദു സുരേഷ്, അനന്ദു സജീവ്, രഘു അയ്യനാംകുഴി, കൈലാസ് (സ്ഥാനീയ ആഘോഷ പ്രമുഖന്മാർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ട്.