തിരുവല്ല : ഐതീഹ്യ പ്രാധാന്യമുള്ള കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്ര ത്തിന്റെയും പ്രദേശത്തിന്റെയും വികസനം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സാദ്ധ്യമാക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതിനായി തിരുവിതാകൂർ ദേവസ്വം ബോർഡിന്റെയും ടൂറിസം, പുരാവസ്തു വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി യോഗം വിളിച്ചുചേർത്ത് തുടർനടപടികൾ കൈക്കൊള്ളും. ഗുഹാക്ഷേത്രവും പരിസരങ്ങളും സന്ദർശിച്ച മന്ത്രി കവിയൂർ പഞ്ചായത്ത് ഓഫിസിൽ നടന്ന വിശേഷാൽ വികസന യോഗത്തിലും പങ്കെടുത്തു.
തൃക്കക്കുടി ഗുഹാക്ഷേത്രത്തിന്റെയും സംരക്ഷണവും പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾ ഉൾപ്പെടുത്തിയും പഞ്ചായത്ത് തയ്യാറാക്കിയ ഒരുകോടി രൂപയുടെ പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങിയ നിവേദനം പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ മന്ത്രിക്ക് കൈമാറി. പാറയുടെ അതിരുകൾ തിട്ടപ്പെടുത്തി സംരക്ഷിക്കണം, പൈതൃക സമ്പത്തിലുള്ള കുളം വൃത്തിയാക്കണം. പടിക്കെട്ടുകളും കൈവരിയും അറ്റകുറ്റപ്പണികൾ ചെയ്യണം. പാറകളുടെ മുകളിലേക്ക് വഴിയും പാറകളെ ബന്ധിപ്പിച്ച് പാലവും വിദൂരദൃശ്യങ്ങൾ കാണാനുള്ള സൗകര്യം, ടേക് എ ബ്രേക്ക് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
പാണ്ഡവർ നിർമ്മിച്ചതാണ് ഗുഹാക്ഷേത്രം എന്നാണ് വിശ്വാസം. അഞ്ചര ഏക്കർ ഭൂവിസ്തൃതിയിലുള്ള പ്രദേശത്ത് രണ്ട് കൂറ്റൻ പാറക്കെട്ടിലൊന്നിലാണ് ഇരപതടി വ്യാസം ത്തിലെ ഗർഭം ഗൃഹത്തിന്റെ മദ്ധ്യത്തിൽ ആണ് രണ്ടടി ഉയരമുള്ള പീഠത്തിൽ വലിയ ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുള്ളത്. സ്വകാര്യ വ്യക്തികൾ കൈയ്യേറിയിരിക്കുന്ന വസ്തുക്കൾ അളന്ന് തിട്ടപ്പെടുത്തി തിരികെ ക്ഷേത്ര ഭൂമിയിൽ ഉൾപ്പെടുത്തണമെന്ന് ഭക്തർ ആവശ്യം ഉന്നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ റേച്ചൽ വി മാത്യു, ശ്രീകുമാരി രാധാകൃഷ്ണൻ, അച്ചു സി.എൻ, സിന്ധു വി.എസ്, പ്രവീൺ ഗോപി, സിന്ധു ആർ.സി നായർ, അനിത സജി, രാജശ്രീ കെ.ആർ, സെക്രട്ടറി സാം കെ.സലാം, പുരാവസ്തുവകുപ്പ് ആർട്ടിസ്റ്റ് സൂപ്രണ്ട് രാജേഷ് കുമാർ, ഡിസ്‌പ്ളേ ടെക്‌നീഷ്യൻ മിൽട്ടൺ ഫ്രാൻസിസ്, കോൺഗ്രസ് എസ്. ജില്ലാ പ്രസിഡന്റ് ശ്രീകുമാർ, ഏരിയാ സെക്രട്ടറി റെയ്ന ജോർജ് എന്നിവർ പങ്കെടുത്തു.