Friday, April 3, 2026
No menu items!
Homeവാർത്തകൾതൂത്തുക്കുടിയില്‍നിന്നു കൂരാച്ചുണ്ടിലെത്തിയ എട്ടംഗ മെഡിക്കല്‍ വിദ്യാർഥികളില്‍ ഒരാള്‍ കരിയാത്തൻപാറ പുഴയില്‍ മുങ്ങിമരിച്ചു

തൂത്തുക്കുടിയില്‍നിന്നു കൂരാച്ചുണ്ടിലെത്തിയ എട്ടംഗ മെഡിക്കല്‍ വിദ്യാർഥികളില്‍ ഒരാള്‍ കരിയാത്തൻപാറ പുഴയില്‍ മുങ്ങിമരിച്ചു

തൂത്തുക്കുടിയില്‍ നിന്നു കൂരാച്ചുണ്ട് സ്വദേശിയായ സഹപാഠിയുടെ വീട്ടിൽ വിവാഹത്തില്‍ പങ്കെടുക്കാനായി വിദ്യാർഥി സംഘം വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തൻപാറയില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഥിരം അപകട മേഖലയായ കയത്തില്‍ യുവാവ് അകപ്പെടുകയായിരുന്നു. പാലാ ഐങ്കൊമ്പ് അഞ്ചാം മൈല്‍ പാലത്തിങ്കച്ചാലില്‍ ജേക്കബ് ജോസിന്‍റെ ഏക മകൻ ജോർജ് ജേക്കബ്(20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്.

കൂടെയുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ സ്ഥലത്ത് എത്തിയാണ് ജോർജിനെ മുങ്ങിയെടുത്തത്. കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും മുന്പേ മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോർച്ചറിയില്‍. തൂത്തുക്കുടി ഗവ.മെഡിക്കല്‍ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് ജോർജ് ജേക്കബ്. പിതാവ് ജേക്കബ് ജോസ് വിളക്കുമാടം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപകനാണ്. മാതാവ് ഷിബി തോമസ് രാമപുരം മാർ ആഗസ്തീനോസ് കോളജ് അധ്യാപികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments