Wednesday, December 24, 2025
No menu items!
Homeവാർത്തകൾതുടർപഠന, തൊഴിൽ മേഖലകളെ കുറിച്ച് അറിയാൻ കരിയർ പ്രയാണം പോർട്ടൽ,

തുടർപഠന, തൊഴിൽ മേഖലകളെ കുറിച്ച് അറിയാൻ കരിയർ പ്രയാണം പോർട്ടൽ,

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് കൗൺസലിങ്ങ് സെല്ലിന്റെ നേതൃത്വത്തിൽ തുടർപഠന, തൊഴിൽ മേഖലകളെ കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകാൻ ‘കരിയർ പ്രയാണം’ എന്ന പേരിൽ കരിയർ ഗൈഡൻസ് പോർട്ടൽ ആരംഭിച്ചു.

യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്തെ വിവിധ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന, കരിയർ ഗൈഡുമാരാണ് ഇതിനാവശ്യമായ എല്ലാ വിവരങ്ങളും തയ്യാറാക്കി നൽകിയത്.

വിദ്യാഭ്യാസ വകുപ്പ് തന്നെ വിദഗ്ധ പരിശീലനം നൽകിയിട്ടുള്ള കരിയർ‍ ​ഗൈഡുമാരാണ് ഇത് ചെയ്തിട്ടുള്ളത്. കൈറ്റാണ് ഇതിന്റെ സോഫ്റ്റ് വെയ‍ർ തയ്യാറാക്കിയത്

24 തൊഴിൽ മേഖലകളിലായി 407ഓളം തൊഴിലുകളാണ് ഒന്നാംഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 877 പ്രീമിയർ സ്ഥാപനങ്ങൾ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 969 തൊഴിലുടമകൾ എന്നീ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.

ഓരോ തൊഴിലിന്റെയും യോഗ്യത, കോഴ്സുകൾ, സ്ഥാപനങ്ങൾ, വേണ്ട നൈപുണികൾ, ഉത്തരവാദിത്തങ്ങൾ, ഉന്നതപഠന സാധ്യതകൾ, മേഖലയിലെ പ്രഗൽഭരായ വ്യക്തിത്വങ്ങൾ എന്നിവയൊക്കെ പോർട്ടലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അഡ്മിഷനുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, എൻട്രൻസ് പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.
കുട്ടികളെ ഓർമ്മപ്പെടുത്താനായി അഡ്മിഷൻ, എൻട്രൻസ് പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരികരിക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും പരിശീലനം ലഭിച്ച 6,687 കരിയർ ഗൈഡുമാർ സംസ്ഥാനത്ത് ലഭ്യമാണ്.

ഈ അധ്യാപകരാണ് സ്‌കൂളുകളിലെ കരിയർ ഗൈഡൻസ് യൂണിറ്റുകൾക്ക് നേതൃത്വം നൽകുന്നത്.
വിശദവിവരങ്ങൾക്ക്
https://careerprayanam.education.kerala.gov.in/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments