വയനാട്: ഓണം ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് ടിജി 434222 എന്ന ടിക്കറ്റിനായിരുന്നു. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിലെ ഏജന്റായ ജിനീഷിന്റെ ജില്ലാ ഏജന്‍സിയില്‍ നിന്നാണ്. ഏജന്‍സി നമ്പര്‍ ഡബ്ല്യു402 എന്ന പനമരത്തിലുള്ള എസ്‌ജെ സെന്ററില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എസ്‌ജെ സെന്ററില്‍ നിന്ന് ബത്തേരി സ്വദേശിയും ലോക്കല്‍ ഏജന്റുമായ നാഗരാജ് ആണ് ടിക്കറ്റ് വിറ്റത്. എന്‍ജിആര്‍ എന്ന തന്റെ കടയില്‍ നിന്നാണ് ഭാഗ്യശാലി സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത് എന്ന് നാഗരാജ് പറയുന്നു.
ആകെ 125 കോടി രൂപയുടെ സമ്മാനമാണ് ഓണം ബംപര്‍ വഴി വിതരണം ചെയ്യുന്നത്. TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TE 349095,TD 519261,TH 714520,TK 124175,TJ 317658, TA 507676 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. ബേക്കറി ജംക്ഷനിലെ ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഓണം ബംപര്‍ നറുക്കെടുത്തത്.



