Monday, March 23, 2026
No menu items!
Homeവാർത്തകൾതിരുവോണം സാഹിത്യോത്സവം സെപ്തംബർ 22 ഞായർ 2 മണിക്ക് ഉദ്ഘാടനം; AVSCB ലൈബ്രറി ഹാൾ,...

തിരുവോണം സാഹിത്യോത്സവം സെപ്തംബർ 22 ഞായർ 2 മണിക്ക് ഉദ്ഘാടനം; AVSCB ലൈബ്രറി ഹാൾ, അയ്മനം

അയ്മനം: പരസ്പരം വായനക്കൂട്ടത്തിൻ്റെയും അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറി & റീഡിംഗ് റൂമിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന തിരുവോണം സാഹിത്യോത്സവം പ്രശസ്ത കഥാകൃത്ത് ശ്രീ.അയ്മനം ജോൺ ഉദ്ഘാടനം ചെയ്യും. 2024 സെപ്തംബർ 22 ഞായർ 2 മണിക്ക് അയ്മനം ലൈബ്രറിയിൽ ചേരുന്ന സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ് ശ്രീ.ഒ.ആർ.പ്രദീപ് കുമാർ അദ്ധ്യക്ഷനാകും. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ.എ.കെ.ജോസഫ് ആശംസാ പ്രസംഗം ചെയ്യും.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ജോജി കൂട്ടുമ്മേൽ “ബിംബങ്ങളുടെ വ്യാഖ്യാന ഭേദങ്ങൾ” എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും.
തുടർന്നു ചേരുന്ന കഥ – കവിത അരങ്ങ് പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശ്രീ.അനിൽ കോനാട്ട് ഉദ്ഘാടനം ചെയ്യും. സർവ്വശ്രീ.സജീവ് അയ്മനം, പി.പി.ശാന്തകുമാരി, ബിജു കാവനാട് എന്നിവർ ഓണാശംസകൾ നൽകും. ലൈബ്രറി കമ്മറ്റി അംഗം ശ്രീ.ജി.പ്രസാദ്, പരസ്പരം അസോസിയേറ്റ് എഡിറ്റർ ശ്രീ.കെ.എൻ.സുലോചനൻ എന്നിവർ മോഡറേറ്റർമാർ ആകും. ലൈബ്രറി ജോയൻറ് സെക്രട്ടറി ശ്രീ.ഇ.ആർ.അപ്പുക്കുട്ടൻ നായർ സ്വാഗതവും പരസ്പരം അസോസിയേറ്റ് എഡിറ്റർ ശ്രീ.കെ.കെ.അനിൽകുമാർ കൃതജ്ഞതയും പറയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments