സഹസ്രാബ്ദം പഴക്കമുള്ള തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട പുരരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് ക്ഷേത്ര ഉപദേശകസമിതി.
അഗ്നിബാധയിൽ നശിച്ച വടക്കു കിഴക്ക് ഭാഗത്തെ വിളക്കുമാടം നിർമ്മാണം പൂർണമായും പാരമ്പര്യ തനിമ നിലനിർത്തി പൂർത്തീകരിച്ചിരിന്നു. ശോച്യാവസ്ഥയിൽ ഉള്ള തെക്ക് പടിഞ്ഞാറ് ഭാഗത്തെ വിളക്കുമാടം വലിയമ്പലത്തിനകത്തെ മാലകെട്ടുന്ന അറ അനുബന്ധ ഭാഗങ്ങൾ എന്നിവയിടെ പുനരുദ്ധാരണമാണ് ഉപദേശകസമിതി ലക്ഷ്യം വയ്ക്കുന്നത്.
ശോച്യാവസ്ഥകളെല്ലാം പരിഹരിച്ച് ഗതകാല പ്രൗഡിയിൽ ക്ഷേത്രത്തെ എത്തിക്കുക എന്നതാണ് ഉപദേശകസമിതി ലക്ഷ്യം വയ്ക്കുന്നതെന്ന് സമിതി സെക്രട്ടറി ജയപ്രകാശ് കുമാർ പറഞ്ഞു.
ക്ഷേത്രപുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുൻ കാലങ്ങളിൽ ഭക്തർ നൽകിയ നിർലോഭമാറ്റ സഹായങ്ങൾക്ക് നന്ദിയുണ്ടെന്നും തുടർന്നും ഏവരുടേയും സഹായസഹകരണങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ജയപ്രകാശ് കുമാർ പറഞ്ഞു.