പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് തിരുവില്വാമലയിലെ ഒരു കൂട്ടം യുവാക്കൾ ആണ് ചിങ്ങമാസം ഒന്നാം തിയ്യതി വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഓണ ഊട്ടിന് തുടക്കമിട്ടത്. തിരുവില്വാമല ദേവസ്വവും ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളും പൂർണ പിന്തുണ ഏകിയതോടെ മറ്റൊരു ചരിത്രമായി മാറുക ആണ് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഓണ ഊട്ട്.
കർക്കിടകമാസത്തിലെ മുഴുവൻ ദിവസവും ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് പ്രസാദ ഊട്ട് നൽകിയിരുന്നതിന്റെ സമാപനവുമാണ് ക്ഷേത്രത്തിൽ നടന്ന ഓണ ഊട്ട്. കക്ഷിരാഷ്ട്രീയമോ ജാതിമത വേർതിരിവോ ഇല്ലാതെ തിരുവില്വാമല ബ്രദേഴ്സ് ആണ് ഓണ ഊട്ട് ഒരുക്കുന്നതെന്ന് തിരുവില്വാമല ബ്രദേഴ്സ് വ്യക്തമാക്കി. ക്ഷേത്രം മാനേജർ മനോജ് കെ നായർ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എ ബി ദിവാകരൻ, സെക്രട്ടറി ജയപ്രകാശ് കുമാർ തുടങ്ങിയവരും തിരുവില്വാമല ബ്രദേഴ്സിനൊപ്പം ഓണ ഊട്ടിനണിചേർന്നു.