തിരുവില്വാമല: കേരളത്തിലെ പത്ത് മഹാക്ഷേത്രങ്ങളിലൊന്നായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. വില്വാദ്രിനാഥ ക്ഷേത്രം ദേവസ്വം മാനേജർ മനോജ് കെ നായരുടെ നേതൃത്വത്തിൽ ഇല്ലം നിറയ്ക്കായ് കൊണ്ടുവന്ന കതിർകുലകൾ പടിഞ്ഞാറേ നടയിൽ വാദ്യമേളങ്ങളോടെ സ്വീകരിച്ചു.
വിശേഷാൽ പൂജകൾക്ക് ശേഷം ഇരു ശ്രീകോവിലിലേയും മേൽശാന്തിമാർ കതിർകുലകൾ ശിരസ്സിലേറ്റി ക്ഷേത്രത്തിനകത്തേക്ക് എഴുന്നള്ളിച്ചു. നൂറുകണക്കിനു ഭക്തർ കതിർകുലകൾ വാങ്ങുന്നതിനായി ക്ഷേത്രത്തിൽ എത്തിചേർന്നു.