തിരുവില്വാമല: കേരള സർക്കാർ ആയുഷ് വകുപ്പിന്റേയും നാഷണൽ ആയുഷ് മിഷൻ കേരളയുടേയും ഹോമിയോപ്പതി വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഗ്രാമീണ വായനശാലാ ഹാളിൽ മുതിർന്ന പൗരന്മാരുടെ ആരോഗ്യവും ഹോമിയോപതിയും എന്ന വിഷയത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
തിരുവില്വാമല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ വെട്ടുകാട്ടിലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തിരുവില്വാമല ഹോമിയോ മെഡിക്കൽ ഓഫീസർ നിവേദിത കെ എസ്, ചേലക്കര ഹോമിയോ മെഡിക്കൽ ഓഫീസർ അമ്പിളി, ഹോമിയോ ആശുപത്രി ജീവനക്കാരായ നിപിൻ ദേവ്, അൽഫോൻസ, രതീഷ് തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി.