Saturday, March 7, 2026
No menu items!
Homeവാർത്തകൾതിരുവില്വാമല മൃഗാശുപത്രി കെട്ടിട നിർമ്മാണ ഉദ്ഘാടനം കെ രാധാകൃഷ്ണൻ എം പി നിർവഹിച്ചു

തിരുവില്വാമല മൃഗാശുപത്രി കെട്ടിട നിർമ്മാണ ഉദ്ഘാടനം കെ രാധാകൃഷ്ണൻ എം പി നിർവഹിച്ചു

തിരുവില്വാമല: തിരുവില്വാമല മൃഗാശുപത്രി കെട്ടിട നിർമ്മാണ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എം പി നിർവഹിച്ചു. കൂടുതൽ അടിസ്ഥാന സൗകര്യങ്ങളോടെ മൃഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടേ ആണ് 68 ലക്ഷം രുപ ചിലവഴിച്ചുകൊണ്ട് രണ്ടായിരത്തഞ്ഞൂറ് ചതുരശ്ര ചതുരശ്ര അടിയിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം കെ രാധാകൃഷ്ണൻ എംപി നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവില്വാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയൻ പഴയന്നൂർ ബ്ലോക് പഞ്ചായത്ത് അംഗങ്ങൾ ആയ ആശാദേവി , സിന്ധു സുരേഷ് , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ രാമചന്ദ്രൻ വെട്ടുകാട്ടിൽ , സ്മിത സുകുമാരൻ. മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൽ എസ്‌ ജിഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അലൻ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോക്ടർ ജെസ്സി സി കാപ്പൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്കമ്മിറ്റി ചെയർപേഴ്സൺ വിനി ഉണ്ണികൃഷ്ണൻ സ്വാഗതവും പാമ്പാടി മൃഗാശുപത്രി വെറ്റിനറി സർജർ ഡോക്ടർ രാമു നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments