കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോക്ടർ സുദർശൻ്റെ അദ്ധ്യക്ഷതയിൽ തിരുവില്വാമല പഞ്ചായത്ത് , എക്സൈസ് ,പോലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ് , ആരോഗ്യവകുപ്പ് എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി 11/12/2024 ബുധനാഴ്ച് നടക്കുന്ന തിരുവില്വാമല പുനർജ്ജനി നൂഴലിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവില്വാമല വില്വാദ്രി നാഥ ക്ഷേത്ര അന്നദാന മണ്ഡപത്തിൽ 9/12/2024 ഉച്ചയ്ക്ക് 3 മണിക്ക് കൂടിയ അവലോകന യോഗത്തിൽ ദേവസ്വം മാനേജർ വിജയകുമാർ സ്വാഗതം പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേം രാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മിഷണർ എ എസ് ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പത്മജ്‌മം തിരുവില്വാമല ഗ്രൂപ്പ് ജൂനിയർ സൂപ്രണ്ട് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ വിപുലമായി നടത്തുവാൻ തീരുമാനിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി ശ്രീമതി പി. ബിന്ദു നന്ദി പറഞ്ഞു. പുനർജനി നൂഴുന്ന എല്ലാവർക്കും ടോക്കൺ നിർബന്ധമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും തീരുമാനിച്ചു.