തിരുവില്വാമല: തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് റോഡുകളുടെ പേര് നിർണയിച്ച് സ്ഥാപിക്കപ്പെട്ട മലേശമംഗലം ഭാഗത്തെ കോട്ടാട്ടുകുന്ന്, പുത്തന്മാരി എന്നീ പ്രദേശങ്ങളിലേക്കുള്ള രണ്ട് റോഡുകളിലെ രണ്ടു ദിശസൂചികകൾ ആണ് ഒരാഴ്ച തികയും മുമ്പേ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപെട്ടു. ഇത്തരം നിലപാടുകൾക്ക് വളം വെച്ചുകൊടുത്താൽ പിന്നീട് ഇതിലും നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും നാട്ടുകാർ പറയുന്നു. വിഷയത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.