തിരുവില്വാമല: ഗവൺമെന്റ് ആശുപത്രിക്ക് സമീപം തുടർക്കഥയാകുകയാണ്. വാഹനാപകടങ്ങൾ ഞായറാഴ്ച രാവിലെ ആറരയോടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനടയാത്രികനായ തിരുവില്വാമല എരവത്തൊടി സ്വദേശി സതീഷ്ബാബുവിന് പരിക്കേറ്റു. സതീഷ്ബാബുവിനെ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടമായ കാർ സമീപത്തെ വൈദ്യുതപോസ്റ്റും ഇടിച്ച് തകർത്തു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നു, ഇടിയുടെ ആഘാതത്തിൽ കാർ യാത്രികനായ യുവാവിനും പരിക്കേറ്റു.
അപകടങ്ങൾ തുടർക്കഥയാകുന്ന ആശുപത്രി പരിസരത്ത് ഗതാഗത നിയന്ത്രണ സംവിധാനം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങൾ പഴക്കമുണ്ട്. ഇനിയും അധികൃതർ ഇടപെട്ടില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് ഗ്രാമാം സാക്ഷിയാകേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു.