Monday, March 2, 2026
No menu items!
Homeവാർത്തകൾതിരുവില്വാമലയിൽ രാഘവ മേനോൻ അനുസ്മരണം നടന്നു

തിരുവില്വാമലയിൽ രാഘവ മേനോൻ അനുസ്മരണം നടന്നു

തിരുവില്വാമല: മലേശമംഗലം എച്ച് എൽ പി സ്കൂളിന്റെ മാനേജറും ജോതിഷിയും വൈദ്യശാല ഉടമയും ചികിത്സകനും NSS കരയോഗ സംഘടന നേതാവും ആയിരുന്ന എം രാഘവമേനോന്റെ അനുസ്മരണ പരിപാടി HL P മലേശമംഗലം സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പത്മജ ടീച്ചർ വൈസ് പ്രസിഡണ്ട് എം ഉദയനും ചേർന്ന് രാഘവമേനോന്റെ ഫോട്ടോ അനാച്ഛാദനം നടത്തി. സ്കൂൾ അധ്യാപിക കെ പി രാജലക്ഷ്മി രാഘവമേനോന്റെ ജീവിതയാത്രയെക്കുറിച്ച് ഒരു ലഘു വിവരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പത്മജ ടീച്ചർ, വൈസ് പ്രസിഡണ്ട് എം ഉദയൻ, ഗ്രാമപഞ്ചായത്തംഗം കെ ടി സുമതി, തിരുവില്വാമല ലയൺസ് ക്ലബ്ബ് ഭാരവാഹിയും സ്കൂളിലെ യോഗ പരിശീലകയുമായ ദീപ, ഫീനിക്സ് ക്ലബ്ബ് പ്രതിനിധി കോട്ടയിൽ ശ്രീകുമാർ, വിരമിച്ച അധ്യാപിക എൻ ശ്രീദേവി, മുൻ പിടിഎ ഭാരവാഹികൾ ആയിരുന്ന ലോനപ്പൻ, രമണൻ, എൽഐസി ഏജന്റ് രഘുനന്ദൻ, ഒ എസ് എ ഭാരവാഹിയായ പി ഹരിദാസ്, അധ്യാപക പ്രതിനിധി കെ ലീന, പിടിഎ വൈസ് പ്രസിഡന്റ് പി അനിൽകുമാർ, വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അർജുൻ ആർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments