തിരുവില്വാമല: തൃശ്ശൂർ ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന വീ പി ട്രാവൽസിലെ ജീവനക്കാർക്കാണ് തിരുവില്വാമലയിൽ മർദ്ദനമേറ്റത്. ബൈക്കിനു സൈഡ് നൽകിയില്ലെന്നാരോപിച്ചാണ് തിരുവില്വാമല സ്വദേശിയായ ഫർണിച്ചർ വ്യാപാരിയും മകനും ചേർന്ന് ബസ് ജീവനക്കാരെ മർദ്ദിക്കുകയും ബസിന്റെ ചില്ല് എറിഞ്ഞുടക്കുകയും ചെയ്തത്. ദേഹാസ്വാസ്ഥ്യം അനുഭവപെട്ട ഡ്രൈവറെ തിരുവില്വാമല കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഴയന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.