Tuesday, December 23, 2025
No menu items!
Homeവാർത്തകൾതിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് പ്രസിഡന്റായി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും

തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് പ്രസിഡന്റായി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള വിവാദം തുടരുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർ‍ഡിന് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും. പ്രസിഡന്‍റായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറും അംഗമായി മുൻ മന്ത്രി കെ.രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വർഷത്തേക്കാണ് കാലാവധി. പ്രസിഡന്‍റായിരുന്ന പി.എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. 

വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കി. ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാർ വിരമിച്ച ശേഷം അഞ്ച് വർഷം മലയാളം സർവകലാശാല വിസിയായിരുന്നു. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി. മുൻ പ്രസിഡന്‍റും കമ്മീഷണറുമായ എൻ.വാസുവും ഉദ്യോഗസ്ഥരും ശബരിമല സ്വർണക്കൊളളക്കേസിൽ അറസ്റ്റിലായി ,ആരോപണങ്ങളിൽ കുരുങ്ങി നിൽക്കുന്ന സമയത്താണ് പുതിയ സമിതി അധികാരമേൽക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments