ആതുര ശുശ്രൂഷയിൽ 35 വർഷം പിന്നിട്ട തിരുവല്ല സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ & പഞ്ചകർമ്മ സെൻ്റർ ചീഫ് ഫിസിഷ്യൻ ഡോ.ബി.ജി. ഗോകുലന് വൈഎം സി.എ തിരുവല്ല സബ് റീജിയൻ്റെ റൂബി ജൂബിലി അവാർഡ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സമ്മാനിച്ചു. എം എൽ എ അഡ്വ.മാത്യു ടി. തോമസ്, സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ്, ജൂബിലി ചെയർമാൻ വർഗീസ് ടി. മങ്ങാട്, ജന.കൺവീനർ ജോ ഇലത്തിമൂട്ടിൽ, ദേശീയ പരിസ്ഥിതി കമ്മറ്റി ചെയർമാൻ അഡ്വ. വി.സി സാബു, അഡ്വ വർഗ്ഗീസ് മാമ്മൻ, തുടങ്ങിയവർ പങ്കെടുത്തു.