തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണോത്സവം സംഘടിപ്പിച്ചു.
സാംസ്കാരിക സമ്മേളനം നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ അവാർഡ് തിരുവല്ല ഡിവൈ എസ് പി എസ്.അഷാദിന് നൽകി. സൊസൈറ്റി വൈസ് പ്രസിഡന്റ് ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി ഓണസന്ദേശം നൽകി.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ കുറിലോസ് നിർവ്വഹിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് നടപ്പിലാക്കുന്ന ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജോർജ് ചാണ്ടി മറ്റിത്ര നിർവ്വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയവർക്കുള്ള അനുമോദനം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ. അനന്തഗോപൻ നിർവ്വഹിച്ചു. ഡയാലിസിസ്കിറ്റുകളുടെ വിതരണം ഡിവൈഎസ്പി എസ്.അഷാദ് നിർവ്വഹിച്ചു. ഡോ. ബി.ജി. ഗോകുലൻ, അജയകുമാർ വല്യുഴത്തിൽ ശ്യാം ചാത്തമല എന്നിവർക്ക് പ്രതിഭാ പുരസ്കാരം നൽകി.
ജോസഫ് എം , പുതുശേരി, Ex MLA , വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഈപ്പൻ ,ബി ജെ പി സംസ്ഥാന സമിതിയംഗം അഡ്വ. അനൂപ് ആൻ്റണി, കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ഡി. ദിനേശ് കുമാർ, ചർച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജോംസി ജോർജ്, നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ, എൻ എസ് എസ് നാലൂക്ക് യൂണിയൻ പ്രസിഡൻ്റ് ആർ.മോഹൻകുമാർ, എസ്.എൻ.ഡി.പി യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ, ചലച്ചിത്ര താരം മോഹൻ അയിരൂർ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ.ടി. ചാക്കോ,വെൽഫെയർ സൊസൈറ്റി ട്രഷറാർ വിനോദ് തിരുമൂലപുരം,സിബി തോമസ്, സന്തോഷ് ചാത്തങ്കരി , ബിജിമോൻ ചാലാക്കരി , രതീഷ് പാലിയിൽ, അഡ്വ ആർ നിതീഷ് , പ്രദീപ് തോമസ്, ഇ മണികണ്ഠൻ വി ഇ മാത്യു, ശശിധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.