തിരുവല്ല: നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ചിങ്ങം 1 കർഷക ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിക്കുന്ന തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. കൃഷിയോട് അനുബന്ധിച്ചുള്ള വ്യത്യസ്ഥമായ മേഖലകളിലെ ഏറ്റവും മികച്ച കർഷകർക്കാണ് ആദരവ് നൽകുന്നത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 02.08.2024 തിങ്കളാഴ്ച വൈകിട്ട് 5മണി. താൽപര്യമുള്ള കർഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷകൾ കൃഷി ഭവനിൽ സമർപ്പിക്കേണ്ടതാണ്.
വിഭാഗങ്ങൾ:
- മികച്ച ജൈവ കർഷകൻ
- മികച്ച വനിതാ കർഷക
- മികച്ച വിദ്യാർത്ഥി കർഷകൻ
- മികച്ച SC/ST കർഷകൻ
- മികച്ച നെൽകർഷകൻ
- മികച്ച ക്ഷീര കർഷകൻ
- മികച്ച കർഷക തൊഴിലാളി
- മികച്ച മുതിർന്ന കർഷകൻ
തിരഞ്ഞെടുക്കുന്ന കർഷകരെ 17.08.2024 ന് നടക്കുന്ന കർഷക ദിന ആഘോഷ പരിപാടിയിൽ ആദരിക്കുന്നതാണ്.



