Saturday, August 2, 2025
No menu items!
Homeവാർത്തകൾതിരുവല്ലയിൽ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ തീപിടിത്തം

തിരുവല്ലയിൽ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ തീപിടിത്തം

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ അഗ്നിബാധ. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. പ്രാർത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയത്.

തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി പുഷ്പഗിരി ആശുപത്രി അടക്കമുള്ള സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. പുലർച്ചെ മൂന്നു മണിയോടെയാണ് തീ അണയ്ക്കാനായത്. വിറകുപുര പൂർണ്ണമായും കത്തി നശിച്ചു. മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആവാം അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല പോലീസും സ്ഥലത്ത് എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments