Tuesday, December 23, 2025
No menu items!
Homeവാർത്തകൾതിരുവനന്തപുരം, ചാക്ക ഐ ടി ഐ യിൽ അപ്രന്റീസ്ഷിപ്പ് മേള

തിരുവനന്തപുരം, ചാക്ക ഐ ടി ഐ യിൽ അപ്രന്റീസ്ഷിപ്പ് മേള

തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യം വകുപ്പും ചേർന്ന് ഒക്ടോബർ 13ന് പ്രധാനമന്ത്രി അപ്രന്റീസ്ഷിപ്പ് മേള തിരുവന്തപുരം ചാക്ക ഐ ടി ഐ യിൽ സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേളയിൽ കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അപ്രന്റീസ് ഒഴുവുകളിലേക്ക് ട്രെയിനികളെ തെരഞ്ഞെടുക്കും.

അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുളള ട്രെയിനികൾ 13ന് രാവിലെ ഒമ്പതിന് ട്രേഡ് സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ചാക്ക ഐ ടി ഐ ഓഡിറ്റേറിയത്തിൽ ഹാജരാകണം.

നിലവിൽ അപ്രന്റീസ് ട്രെയിനിങ് ചെയ്യുന്നവരും അപ്രന്റീസ് ട്രെയിനിങ് കഴിഞ്ഞവരും പങ്കെടുക്കേണ്ടതില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments