Wednesday, July 9, 2025
No menu items!
Homeവാർത്തകൾതിരുവനന്തപുരത്ത് റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണു; കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരത്ത് റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണു; കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ റെയിൽവേയുടെ മതിലിടിഞ്ഞ് വീണ് കെഎസ്ആർടിസി കൗണ്ടർ തകർന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വഴിയാത്രക്കാർ അടക്കം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ കുറെ നാളുകളായി ഈ മതിൽ വീഴുമെന്ന ഭയത്തിലായിരുന്നുവെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. അപകടാവസ്ഥ ചൂണ്ടിക്കാട്ടിയും പ്രശ്നത്തിന് പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് റെയിൽവേയ്ക്ക് നിരവധി തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ യാതൊരും മറുപടിയും ഉണ്ടായില്ലെന്നും കെഎസ്ആർടിസി ജീവനക്കാർ അറിയിച്ചു.

ശുചീകരണ തൊഴിലാളി ജോയിയുടെ മരണം സംഭവിച്ച ആമയിഴഞ്ചാൽ തോടിന് സമീപമാണ് സംഭവം നടന്നിരിക്കുന്നത്. ജോയിയുടെ മരണത്തിന് പിന്നാലെ മാലിന്യം നീക്കം ചെയ്യുന്നതിലെ റെയിൽവേയുടെ അനാസ്ഥ വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ റെയിൽവേ തയ്യാറായില്ല. സ്ഥലത്ത് വീണ്ടും മാലിന്യം കുമിഞ്ഞുകൂടി. കാലപ്പഴക്കത്തിന് പുറമേ വലിയ തോതിൽ മാലിന്യം കുന്നുകൂടിയതുമാണ് മതിൽ ഇടിയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. റെയിൽവേ കോമ്പൗണ്ടിലുള്ള മരത്തിന്റെ വേര് മതിലിലേക്ക് ആഴ്ന്നിറങ്ങിയതും പ്രശ്‌നം ഗുരുതരമാക്കിയതായാണ് കെഎസ്ആര്‍ടി ജീവനക്കാര്‍ പറയുന്നത്. മതിൽ ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഇറങ്ങി ഓടിയതോടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്നും കെഎസ്ആര്‍ടി ജീവനക്കാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments