Monday, March 30, 2026
No menu items!
Homeവാർത്തകൾതിരുവനന്തപുരം ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ തീ പിടിച്ചു

തിരുവനന്തപുരം ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ തീ പിടിച്ചു

തിരുവനന്തപുരം: ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ തീ പിടിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിച്ചത്. കണ്ണാട്ട് ഫിൻഗോൾഡ് എന്ന സ്ഥാപനത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അക്ഷയ ടവേഴ്സ് എന്ന മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഈ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് കണ്ണാട്ട് ഫിൻ ഗോൾഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതിലാണ് തീ പിടിത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

സ്ഥാപനത്തിലെ ഇൻവെർട്ടറിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ ഉടൻ തന്നെ മൂന്ന് യൂണിറ്റ് അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments