Saturday, March 7, 2026
No menu items!
Homeവാർത്തകൾതിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ്സോണായി പ്രഖ്യാപിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ്സോണായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ റെഡ്സോണായി പ്രഖ്യാപിച്ചു. റെഡ് സോണ്‍ മേഖലകളില്‍ ഒരു കാരണവശാലും ഡ്രോണ്‍ പറത്താൻ പാടുള്ളതല്ല. മറ്റു മേഖലകളില്‍ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോണ്‍ പറത്താൻ പാടുള്ളൂ. ഇത്തരത്തില്‍ അനുമതി ഇല്ലാത്ത ഡ്രോണ്‍ പറത്തുന്നവർക്കെതിരെ കർശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

രാജ് ഭവൻ, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്‍റെ വസതി, ഗവണ്‍മെന്‍റ് സെക്രട്ടറിയേറ്റ്, വിഴിഞ്ഞം ഹാർബർ, വി എസ് എസ് സി/ ഐഎസ്‌ആർഒ തുമ്ബ, ഐഎസ്‌ആർഒ ഇൻറർനാഷണല്‍ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എല്‍.പി.എസ്.സി/ഐഎസ്‌ആർഒ വലിയമല, തിരുവനന്തപുരം ഡൊമെസ്റ്റിക് ഇന്റർനാഷണല്‍ എയർപോർട്ട്, സതേണ്‍ എയർ കമാൻഡ് ആക്കുളം, റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്നോപാർക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്ബാനൂർ ബസ് സ്റ്റാൻഡ്, മിലിറ്ററി ക്യാമ്ബ് പാങ്ങോട്, രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി ജഗതി, ശ്രീപത്മനാഭസ്വാമി ടെമ്ബിള്‍, പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് കിലോമീറ്റർ ചുറ്റളവില്‍ യാതൊരു കാരണവശാലും ഡ്രോണുകള്‍ പറത്താൻ പാടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments