തിരുവനന്തപുരം പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ ഇന്ന് മഹാമണ്ഡലേശ്വറിനായി നട തുറക്കും. ഭാരതീയ ആത്മീയതയിൽ ഒരു സന്യാസിക്ക് കിട്ടുന്ന ഏറ്റവും വലിയ പദവിയാണ് മഹാമണ്ഡലേശ്വർ.ഇന്ത്യയിലെ സന്യാസിമാരുടെ സ്ഥാനമാനങ്ങൾ നിശ്ചയിച്ചത് ശങ്കരാചാര്യരാണ്. കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് ശങ്കരാചാര്യരുടെ നാട്ടിൽ നിന്ന്, ആദ്യമായാണ് ഒരു മലയാളിയായ, സ്വാമി ആനന്ദവനം ഭാരതി മഹാരാജ് മഹാമണ്ഡലേശ്വർ ആയി അഭിഷേകം ചെയ്യപ്പെട്ടത്.
പ്രധാനപ്പെട്ട 13 നാഗസന്യാസി സമൂഹത്തിൽ ഏറ്റവും പ്രാചീനമായ ശ്രീ പംച് ദശാനാം ജൂനാ അഖാഡയുടെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ മഹാമണ്ഡലേശ്വറായി അഭിഷേകം ചെയ്ത സ്വാമി ആനന്ദവനം ഭാരതി നാളെ പൗർണ്ണമിക്കാവിൽ ദർശനം നടത്തുന്നു.
മഹാകുംഭമേളയിൽ ത്രിവേണിയിൽ നിന്ന് കൊണ്ടുവന്ന തീർത്ഥ ജലം ദേവിക്ക് അഭിഷേകം ചെയ്യും. പൗർണ്ണമി അല്ലാത്ത ദിവസമായ ഇന്ന് പ്രത്യേക ദേവവിധി പ്രകാരമാണ് നട തുറന്ന് രാവിലെ 9 മണിക്ക് അഭിഷേകം ചെയ്യുന്നത്.