Tuesday, October 28, 2025
No menu items!
Homeവാർത്തകൾതിരുവനന്തപുരം പാപ്പനംകോട് വൻ തീപിടുത്തം

തിരുവനന്തപുരം പാപ്പനംകോട് വൻ തീപിടുത്തം

തിരുവനന്തപുരം: ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

പരിക്കേറ്റവരിൽ ഒരാൾ ഇവിടത്തെ ജീവനക്കാരിയാണ്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറയുന്നു. ഇരുവർക്കും 90 ശതമാനത്തിലുമേറെ പൊള്ളലേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ഇരു നില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments