Sunday, March 29, 2026
No menu items!
Homeവാർത്തകൾതിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിൽ പ്രചരണം ശക്തമാക്കി മുന്നണികൾ

തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിൽ പ്രചരണം ശക്തമാക്കി മുന്നണികൾ

കാട്ടാക്കട : വേനൽചൂടിലും പ്രചരണം ശക്തമാക്കി മുന്നേറുകയാണ് മൂന്ന് മുന്നണികളും. കാട്ടാക്കട മണ്ഡലം ഇടതു സ്ഥാനാർഥി ഐ. ബി.സതീഷ് ശനിയാഴ്ച വാഹന പര്യടന ജാഥയോടെ ആണ് പ്രചരണം ആരംഭിച്ചത്.
കുണ്ടറത്തോപ്പ് ജം​ഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ ​ഗായകൻ പന്തളം ബാലൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് എം. വിജയകുമാർ, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം. എം. ബഷീർ, ചന്ദ്രബാബു എന്നിവർ പങ്കെടുത്തു..

യു. ഡി. എഫ് സ്ഥാനാർഥി എം. ആർ. ബൈജു ശനിയാഴ്ച വിളപ്പിൽശ്ശാല മേഖലയിൽ വോട്ടർമാരെ കണ്ടുകൊണ്ടാണ് പ്രചരണം ആരംഭിച്ചത്. തുടർന്ന് തൂങ്ങാംപാറ, കണ്ടല എന്നിവിടങ്ങളിലെ ഉന്നതികൾ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു.

എൻ.ഡി.എ സ്ഥാനാർഥി പി. കെ. കൃഷ്ണദാസിന്റെ പ്രചരണം സജീവമാക്കി യുവമോർച്ച. മണ്ഡലത്തിലെ വിദ്യാർത്ഥിക്കും യുവജനങ്ങളും നേരിടുന്ന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാനായി യുവമോർച്ച ജെൻസി മീറ്റ് അപ്പ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. യുവസംഗമം ദേശീയ വക്താവ് രാജീവ് ജെറ്റ്‌ലി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു കൃഷ്ണപുരം അധ്യക്ഷനായി. ചടങ്ങിൽ ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു, യുവമോർച്ച സംസ്ഥാന സെക്രട്ടറി എഎസ് അഖിൽ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് ചൂണ്ടിക്കൽ ഹരി, ജില്ലാ സെക്രട്ടറി അനാമിക,
ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേഷ്, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments