Monday, February 9, 2026
No menu items!
Homeവാർത്തകൾതിരുവനന്തപുരം ഐ എച്ച് ആർ ഡി റീജിയണൽ സെന്ററിൽ, കോളേജ് വിദ്യാർഥികൾക്ക് അക്കാഡമിക്...

തിരുവനന്തപുരം ഐ എച്ച് ആർ ഡി റീജിയണൽ സെന്ററിൽ, കോളേജ് വിദ്യാർഥികൾക്ക് അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാനുള്ള സൗകര്യം

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി റീജിയണൽ സെന്ററിൽ കോളേജ് വിദ്യാർഥികൾക്കായി വിവിധ വിഷയങ്ങളിലെ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എം.ടെക്, എം.സി.എ എന്നീ വിഷയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ അവസരം പ്രോയോജനപ്പെടുത്താം

വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ, പ്രോജക്ട് ഡെവലപ്മെന്റ് സൗകര്യങ്ങൾ, ലാബ് സഹായം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും റീജിയണൽ സെന്ററിൽ ലഭ്യമാണ്. അക്കാദമിക് ആവശ്യങ്ങൾക്കനുസരിച്ച് പ്രോജക്ടുകൾ പ്രൊഫഷണൽ രീതിയിൽ തയ്യാറാക്കാൻ ആവശ്യമായ പിന്തുണ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിദ്യാർഥികൾക്ക് 8547005087, 9495069307, 9400519491, 0471-2660512 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments