Monday, December 22, 2025
No menu items!
Homeവാർത്തകൾതിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി; എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്‌തൃ തർക്ക...

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി; എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ

കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000/- രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ വിധിച്ചു. ഇടപ്പിള്ളി സ്വദേശിയായ അരവിന്ദ രാജയും കുടുംബവും 2018 ഏപ്രിൽ മാസം തിരുപ്പതി വിസിറ്റിനായി മേക്ക് മൈ ട്രിപ്പിലൂടെ ഇൻഡിഗോ എയർലൈൻസിൽ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്‌തു. എന്നാൽ യാത്രയുടെ തലേദിവസം, ബെംഗളൂരുവിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് അപ്രതീക്ഷിതമായി സമയം മാറ്റിയതിനെ തുടർന്ന് യാത്ര മുടങ്ങി. ഇത് മൂലം, പരാതിക്കാരനും കുടുംബത്തിനും വലിയ തോതിൽ മാനസിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്.

ഫ്ലൈറ്റ് മാറ്റം സംബന്ധിച്ച വിവരങ്ങൾ വിമാനക്കമ്പനി യഥാസമയം അറിയിക്കാത്തതിനാൽ യാത്രാസൗകര്യങ്ങൾ നഷ്ടപ്പെട്ടതുമൂലം തിരുപ്പതി ദർശനം നടത്താനായില്ല. പരാതിക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും പിന്നിൽ എയർലൈൻസിന്റെ സേവനത്തിലെ ന്യൂനത വ്യക്തമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി. എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

20,000 നഷ്ടപരിഹാരവും കോടതി ചെലവിനത്തിൽ 6,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർ കക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് വി.ടി രഘുനാഥ് ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments