Tuesday, October 28, 2025
No menu items!
Homeവാർത്തകൾതിന്മയുടെ അന്ധകാരത്തിൽ നിന്നും നന്മയുടെ വെളിച്ചം പകരുന്ന സന്ദേശവുമായി ഇന്ന് ദീപാവലി ആഘോഷം

തിന്മയുടെ അന്ധകാരത്തിൽ നിന്നും നന്മയുടെ വെളിച്ചം പകരുന്ന സന്ദേശവുമായി ഇന്ന് ദീപാവലി ആഘോഷം

തിരുവനന്തപുരം: ഇന്ന് നാടെങ്ങും ദീപാവലി ആഘോഷിക്കുന്നു.
ദീപങ്ങളുടെ ആവലിയാണ് ദീപാവലി..ദീപങ്ങളുടെ ഉത്സവം .ആശ്വിന മാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശി ദിവസമാണ് ദീപാവലി ആഘോഷം. ഈ മുഹൂർത്തത്തെ ‘നരകചതുർദ്ദശി” എന്നും പറയുന്നു

അജ്ഞാനമാകുന്ന ഇരുട്ടിനെ നശിപ്പിച്ച്‌ ലോകത്തിനു മുഴുവൻ വെളിച്ചം പകരുന്നു എന്ന് പ്രതീകാത്മകമായി തെളിയിക്കുകയാണ് ദീപാവലി. ദീപാവൃതമായ അന്തരീക്ഷത്തി ല്‍ പ്രാർത്ഥനയും ഗീതവും പൂജയും നൃത്തങ്ങളും കൊണ്ട് അജ്ഞതയും സ്വാർത്ഥവുമായ ഇരുട്ടിനെ അകറ്റി, ആഹ്ളാദചിത്തരായി ദീപാരാധനയും പൂജയും കഴിഞ്ഞുള്ള നിവേദ്യവും മധുരപലഹാരങ്ങളും എല്ലാവർക്കും നല്‍കി, അവരുടെ സന്തോഷാനുഗ്രഹങ്ങള്‍കൂടി സ്വീകരിക്കുമ്ബോഴാണ് സമർപ്പണ സമ്പൂർത്തി കൈവരുന്നത്

പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമചന്ദ്രൻ അയോദ്ധ്യയില്‍ തിരിച്ചെത്തിപ്പോള്‍ നഗരവാസികള്‍ ആഹ്ളാദാരവങ്ങളോടെ ദീപം തെളിച്ച്‌ ആരതിയുഴിഞ്ഞ് സ്വീകരിച്ച്‌ ആനയിച്ചതിന്റെ ദിവ്യമായ അനുസ്മരണമെന്നോണമാണ് ദീപാവലി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായും ദീപാവലി ആചരിക്കപ്പെടുന്നുണ്ട്. ജൈനമത സ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതിനായി ഈ വേളയില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളും ഉണ്ടാകാറുണ്ട് എന്നത് മറ്റൊരു സവിശേഷതയാണ്.

തുലാമാസത്തിലെ ദീപാവലി നാളില്‍ ബ്രാഹ്മമുഹൂർത്തത്തില്‍ത്തന്നെ ഉണർന്ന് ദേഹശുദ്ധി വരുത്തി ദീപംതെളിക്കണം. എണ്ണതേച്ചു കുളി നിർബന്ധമാണ്. ശ്രീകൃഷ്ണൻ സത്യഭാമയോടൊത്തു പോയി നരകാസുരനെ കൊന്നത് ദീപാവലിനാള്‍ അർദ്ധരാത്രിയിലായിരുന്നു. അതിനുശേഷം പുലർച്ചെ ഗംഗാതീർഥത്തിലെത്തി, തന്റെ ശരീരത്തില്‍ പറ്റിയ നരകാസുരന്റെ രക്തംകഴുകിക്കളഞ്ഞുവത്രേ. തുടർന്ന് സത്യഭാമ, ഭഗവാന്റെ ശരീരത്തിലെ മുറിപ്പാടുകളില്‍ തൈലം പുരട്ടി തടവി. കുളിയും ദീപാലങ്കാരങ്ങളും അസുരനെ കൊന്നതിലുള്ള സന്തോഷം ദേവന്മാർ പങ്കുവയ്ക്കുന്ന ചടങ്ങായും കരുതപ്പെടുന്നു.

ഏവർക്കും മലയാളം ടൈംസിന്റെ ദീപാവലി ആശംസകൾ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments