Thursday, August 7, 2025
No menu items!
Homeവാർത്തകൾതാമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിൽ ​ഗതാ​ഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിൽ ​ഗതാ​ഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിൽ ​ഗതാ​ഗത നിയന്ത്രണം. ഭാര വാഹനങ്ങൾക്കാണ് നിയന്ത്രണം വരുന്നത്. ചുരത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മാസം 7 മുതൽ 11 വരെയാണ് ഭാര വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. ദേശീയ പാത 755ന്റെ ഭാ​ഗമായ കോഴിക്കോട്- കൊല്ലങ്ങൽ റോഡിലാണ് അറ്റകുറ്റ പണി. ഇതിന്റെ ഭാ​ഗമായി ചുരത്തിലെ 2, 4 വളവുകളിൽ താഴ്ന്നു പോയ ഇന്റർ ലോക്ക് കട്ടകൾ ഉയർത്തുന്ന പ്രവൃത്തികൾ നടക്കും. 6, 7, 8 വളവുകളിലെ കുഴി അടയ്ക്കലും ഈ ദിവസങ്ങളിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments