താമരശ്ശേരി: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. പുല്ലൂരാംപാറ ചക്കംമൂട്ടിൽ ബിജു പി.ജോസഫ്(56) ആണ് മരിച്ചത്. വിമുക്ത ഭടനായ ബിജു കോഴിക്കോട് എയർപോട്ട് ജീവനക്കാരനാണ്.
ഇന്നലെ രാവിലെ 11 മണിയോടെ പുതുപ്പാടി മലോറം സ്കൂളിന് മുന്നിലായിരുന്നു അപകടം. സാരമായി പരുക്കേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിലിടിച്ച ബസ് പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെ വന്ന കാർ ബസിന്റെ പിന്നിൽ ഇടിച്ചു കയറി. മറ്റു യാത്രക്കാർക്ക് പരുക്കില്ല.



